നാഗാലാൻഡിൽ വ്യാജ മദ്യം കഴിച്ച് 19 മരണം

  1. Home
  2. National

നാഗാലാൻഡിൽ വ്യാജ മദ്യം കഴിച്ച് 19 മരണം

image


നാഗാലാൻഡിൽ വ്യാജ മദ്യം കഴിച്ച് 19 പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാഗാലാൻഡിലെ മൊകോക്ചുങ്, ടുൻസാങ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മൊകോക്ചുങ് എട്ട് മരണവും ടുൻസാങ് ജില്ലയിൽ 11 പേരുമാണ് വ്യാജ മദ്യം കുടിച്ച് മരണപ്പെട്ടത്.

സംഭവത്തിൽ അന്വേഷണം നടത്താനും മായം ചേർത്ത മദ്യത്തിന്റെ ഉറവിടവും വിതരണശൃംഖലയും കണ്ടെത്താനുമായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ 19 പേരെ അറസ്റ്റ് ചെയ്യുകയും ഏകദേശം 3,000 കുപ്പി മദ്യം പിടിച്ചെടുക്കുകയും ചെയ്തു.

1990 മുതൽ നാഗാലാൻഡിൽ മദ്യനിരോധനം നിലവിലുണ്ട്. ലേബലില്ലാത്തതോ അനധികൃതമെന്ന് സംശയിക്കുന്നതോ ആയ മദ്യം ഉപയോഗിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. തലകറക്കം, കാഴ്ച മങ്ങൽ, ശ്വാസതടസ്സം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്നും നിർദേശിച്ചിട്ടുണ്ട്.