വീണ്ടും പഞ്ചാബ് അതിർത്തിയിൽ പാക്ക് ഡ്രോണുകൾ; വെടിവച്ചിട്ട് ബിഎസ്എഫ്

  1. Home
  2. National

വീണ്ടും പഞ്ചാബ് അതിർത്തിയിൽ പാക്ക് ഡ്രോണുകൾ; വെടിവച്ചിട്ട് ബിഎസ്എഫ്

Pakistan drown


പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തി സുരക്ഷാ സേന രണ്ട് പാകിസ്താൻ ഡ്രോണുകൾ വെടിവച്ചു വീഴ്ത്തി. രണ്ട് സംഭവങ്ങളും അമൃത്സർ ജില്ലയിലെ ഫോർവേഡ് ഏരിയകളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. ഈ ഡ്രോണുകൾക്കൊപ്പം ഹെറോയിനും കണ്ടെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ധാരിവാൾ, രത്‌ന ഖുർദ് ഗ്രാമങ്ങളിൽ അതിർത്തി രക്ഷാ സേന പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. പാകിസ്താൻ ഭാഗത്ത് നിന്ന് ഡ്രോണുകളുടെ ശബ്ദം കേട്ട ജവാന്മാർ വെടിയുതിർക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെ ആദ്യ ഡ്രോൺ വെടിവച്ചിട്ടു. ഈ ഡ്രോൺ അമൃത്‌സർ ജില്ലയിലെ ഉദർ ധരിവാൾ ഗ്രാമത്തിൽ നിന്ന് കണ്ടെടുത്തതായി ബിഎസ്‌എഫ് വക്താവ് പറഞ്ഞു.


രണ്ടാമത്തെ ഡ്രോൺ, അതേ ജില്ലയിലെ രത്തൻ ഖുർദ് ഗ്രാമത്തിൽ നിന്ന് രാത്രി 9:30 ഓടെ സൈന്യം വെടിവച്ചിട്ടതായി വക്താവ് അറിയിച്ചു. ഈ ഡ്രോണിൽ ഘടിപ്പിച്ച 2.6 കിലോ ഹെറോയിൻ അടങ്ങിയ രണ്ട് പാക്കറ്റുകളും സൈന്യം കണ്ടെടുത്തു.