മുംബൈയിൽ 20 പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി; പ്രതികളെ കണ്ടെത്താൻ വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം

  1. Home
  2. National

മുംബൈയിൽ 20 പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി; പ്രതികളെ കണ്ടെത്താൻ വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം

cat


മുംബൈ ചെമ്പൂരിലെ പഞ്ചരാപോൾ പ്രദേശത്ത് ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രാദേശിക മൃഗസംരക്ഷക റുബീന പത്താനാണ് പൊലീസിൽ പരാതി നൽകിയത്.

ഓഗസ്റ്റിലാണ് ശരീരഭാഗങ്ങൾ വിച്ഛേദിക്കപ്പെട്ട നിലയിൽ പൂച്ചകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സെപ്റ്റംബർ നാലിന് ആന്തരാവയവങ്ങൾ പുറത്തുവന്ന നിലയിൽ ആറ് പൂച്ചകളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. പിന്നാലെ മറ്റ് പൂച്ചകളുടെ മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.

പ്രതികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും ശിക്ഷിക്കാനും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അഞ്ച് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.