ഡൽഹിയിൽ 22കാരൻ വെടിയേറ്റ് മരിച്ചു
ഡൽഹിയിൽ 22 വയസ്സുകാരൻ വെടിയേറ്റ് മരിച്ചു. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കേശവ് ചൗക്കിൽ ഒരു കോളേജിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. അമാനുള്ള ഖുറേഷി എന്ന യുവാവാണ് ആക്രമണത്തിനിരയായത്.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിച്ചതായാണ് വിവരം. നിരവധി തവണ വെടിയുതിർന്നതായും റിപ്പോർട്ടുകൾ പറയുന്നു.യുവാവിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. അന്വേഷണം പുരോഗമിക്കുകയാണ്.
