അസമിൽ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് 23 മരണം; മരിച്ചവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ

  1. Home
  2. National

അസമിൽ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് 23 മരണം; മരിച്ചവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ

assam


അസമിലെ കാസിരംഗയിലുണ്ടായ വാഹനാപകടത്തിൽ 23 പേർ മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബൊക്കാഖട്ടിൽ നിന്ന് നാഗോണിലേക്ക് പോവുകയായിരുന്ന ട്രാവലർ ട്രക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ട്രാവലർ പൂർണ്ണമായും തകരുകയും യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങുകയും ചെയ്തു. പൊലീസും നാട്ടുകാരും ചേർന്ന് തകർന്ന വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. ട്രാവലറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റവരെ ഉടൻ തന്നെ കൊഹോറ മോഡൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ട്രാവലറിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. സംഭവത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ അതീവ ദുഃഖം രേഖപ്പെടുത്തുകയും അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.