ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു

  1. Home
  2. National

ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു

Army vehicle falls into gorge in Jammu Kashmir


ജമ്മു കാശ്മീരിലെ റംബാനിൽ ഉണ്ടായ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു. നിയന്ത്രണം വിട്ട സൈനിക ട്രക്ക് ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത് പ്രകാരം, അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് മരിച്ച സൈനികർ.

വാഹനത്തിന്റെ അവശിഷ്ടങ്ങൾ ഏകദേശം 700 അടി താഴ്ചയുള്ള മലവഴിയിലായിരുന്നു കണ്ടെടുത്തത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കുള്ള ദേശീയപാതയായ എൻ.എച്ച് 44 ലൂടെ നീങ്ങുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിലെ ഭാഗമായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്.


ഇന്ത്യൻ ആർമി, ജമ്മു കശ്മീർ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.