കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു, 36 മരണം; രക്ഷാപ്രവർത്തനം തുടരുന്നു

  1. Home
  2. National

കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു, 36 മരണം; രക്ഷാപ്രവർത്തനം തുടരുന്നു

bus


കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. ദോഡ ജില്ലയിലാണ് സംഭവം. നിരവധിപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. കിഷ്ത്വറിൽ നിന്ന് ജമ്മുവിലേക്കു പോകുകയായിരുന്ന ബസ്, ബട്ടോട്ടെ- കിഷ്ത്വർ ദേശീയപാതയിൽ അസർ മേഖലയിലെ ട്രുങ്കലിന് സമീപത്തുവെച്ച് 300 അടി താഴ്ചയുള്ള ചരിവിലേക്കുമറിയുകയായിരുന്നു. 

പരിക്കേറ്റവരെ കിഷ്ത്വറിലേയും ദോഡയിലേയും സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.