ആന്ധ്രാപ്രദേശിൽ 4 ശതമാനം മുസ്ലിം സംവരണം നിലനിൽക്കും; വൈഎസ് ജഗൻ മോഹൻ റെഡ്ഡി

  1. Home
  2. National

ആന്ധ്രാപ്രദേശിൽ 4 ശതമാനം മുസ്ലിം സംവരണം നിലനിൽക്കും; വൈഎസ് ജഗൻ മോഹൻ റെഡ്ഡി

ys-jagan-mohan-reddy


ആന്ധ്രാപ്രദേശിൽ 4 ശതമാനം മുസ്ലിം സംവരണം നിലനിൽക്കുമെന്നും ഇത് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ അവസാന വാക്കാണെന്നും വൈഎസ് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. കുർണൂലിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു വശത്ത്, ബിജെപിയുമായി കൈകോർത്ത് 4 ശതമാനം മുസ്ലിം സംവരണം എടുത്തുകളയുമെന്നാണ് ചന്ദ്രബാബു നായിഡു പറയുന്നത്.  മറുവശത്ത്, ന്യൂനപക്ഷ വോട്ട് ലക്ഷ്യമാക്കി അദ്ദേഹം പുതിയ ആശയവുമായി വരുന്നു. ചന്ദ്രബാബു നായിഡുവിനെപ്പോലെയുള്ള ഒരു നാടകം നിങ്ങൾ കണ്ടിട്ടുണ്ടോ, എന്ത് വന്നാലും 4 ശതമാനം മുസ്ലിം സംവരണം നിലനിൽക്കും. ഇത് പാർട്ടിയുടെ അവസാന വാക്കാണ്. 4 ശതമാനം സംവരണം റദ്ദാക്കുമെന്ന് എൻഡിഎ സർക്കാർ ഉറപ്പ് നൽകിയതിന് ശേഷവും എന്ത് കൊണ്ടാണ് ചന്ദ്രബാബു നായിഡു എൻഡിഎയിൽ തുടരുന്നത്' ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.