നീറ്റ് പുനഃപരീക്ഷയ്ക്ക് പോകുന്ന വിദ്യാർഥികൾക്ക് ബസ് ചാർജിൽ 50% ഇളവ്; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ
ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് ബസ് ചാർജ്ജിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (യു.പി.എസ്.ആർ.ടി.സി.) ബസുകളിൽ ആണ് 50 ശതമാനം യാത്രാ ഇളവ് നൽകുക.
യാത്രാവേളയിൽ നീറ്റ് അഡ്മിറ്റ് കാർഡ് കാണിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താം. സംസ്ഥാനത്തെ 59 ജില്ലകളിലായി ഏകദേശം 3.5 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതുമെന്നാണ് കണക്കാക്കുന്നത്.മറ്റ് ജില്ലകളിൽനിന്ന് പരീക്ഷ എഴുതാൻ എത്തുന്ന, താമസസൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി താൽക്കാലിക താമസസൗകര്യം ഒരുക്കാൻ ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
