ബിഹാറിൽ 51 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി: സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

  1. Home
  2. National

ബിഹാറിൽ 51 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി: സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

image


ബിഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 51 ലക്ഷം പേരെ ഒഴിവാക്കിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥിരീകരിച്ചു. മരിച്ചവരോ കുടിയേറിയവരോ ആയ 51 ലക്ഷം വോട്ടർമാരെയാണ് ഒഴിവാക്കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഓഗസ്റ്റ് 1ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ യോഗ്യരായ വോട്ടർമാരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന സ്‌പെഷൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) ഭരണഘടന നിർദേശിക്കുന്ന കടമയുടെ ഭാഗമാണെന്ന് പട്ടിക പരിഷ്‌കരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.