ഷവർമ കഴിച്ച് 7 കുട്ടികളടക്കം 53 പേർ ആശുപത്രിയിൽ

  1. Home
  2. National

ഷവർമ കഴിച്ച് 7 കുട്ടികളടക്കം 53 പേർ ആശുപത്രിയിൽ

image


മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിൽ വഴിയോര ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച 53 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 17 പേർ കുട്ടികളാണ്. ഭക്ഷ്യവിഷബാധയേറ്റതായാണ് പ്രാഥമിക സംശയം.

തിങ്കളാഴ്ച രാത്രി ഭിവണ്ടിയിലെ വൻസർപട്ടി നാക്ക പ്രദേശത്തെ ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് പിന്നാലെ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ ഗവ. ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലുള്ളവരിൽ 25 സ്ത്രീകളുമുണ്ട്. രോഗികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഭിവണ്ടി-നിസാംപുർ സിറ്റി മുനിസിപ്പൽ കോർപറേഷൻ മെഡിക്കൽ ഓഫീസർ ഡോ. സന്ദീപ് ഗാഡേക്കർ അറിയിച്ചു.

നഗരത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് മഞ്ഞനിറം കാണപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ് കമ്മിഷണർ സന്തോഷ് ഷിസോഡിയ പറഞ്ഞു. രോഗബാധയ്ക്ക് കാരണം ഭക്ഷ്യവിഷബാധയാണോ അതോ മറ്റേതെങ്കിലും ഘടകമാണോ എന്ന് ലബോറട്ടറി പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ ഭക്ഷണശാല ഉടമയ്ക്കെതിരെ നിസാംപുര പൊലീസ് കേസെടുത്തു. ഇയാൾ നിലവിൽ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.