ഡൽഹിയിൽ 5 നില വാണിജ്യ കെട്ടിടം തകർന്നു വീണു; 2 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

  1. Home
  2. National

ഡൽഹിയിൽ 5 നില വാണിജ്യ കെട്ടിടം തകർന്നു വീണു; 2 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

image


സൗത്ത് ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷൻ സമീപം 5 നില വാണിജ്യ കെട്ടിടം തകർന്നു വീണുണ്ടായ ദുരന്തത്തിൽ 2 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷൻ സമീപം സൈദുലജാബിലെ വെസ്റ്റേൺ മാർഗിലാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. അഞ്ചുനില കെട്ടിടം പൂർണമായും നിലംപതിക്കുകയായിരുന്നു.കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കഫേകൾ, ഓഫീസുകൾ എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തി ഇതുവരെ 8 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.സംഭവത്തിൽ
പൊലീസ് കേസെടുത്തിട്ടുണ്ട്.