മുറിയില്‍ കയറിയ പുള്ളിപ്പുലിയെ കെണിയിലാക്കി പതിമൂന്നുകാരന്‍; ധൈര്യത്തെ പ്രശംസിച്ച് സമൂഹ മാധ്യമങ്ങള്‍
അപ്രതീക്ഷിതമായി മുറിയിലേക്ക കയറിവന്ന പുള്ളിപുലിയെ മുറി പുറത്തുനിന്ന് പൂട്ടി ട്രാപ്പിലാക്കിയ പതിമൂന്നുകാരന്റെ ധൈര്യം സമൂഹ മാധ്യമങ്ങള്‍ വാഴ്ത്തുകയാണ്.
മഹാരാഷ്ട്ര നാസികിലെ മലേഗാവില്‍ നിന്നുള്ള ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പിതാവ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വന്ന കുട്ടി പിതാവിന്റെ മുറിയില്‍ ഇരുന്ന് മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതിനിടെയാണ് രാവില 7.30 ഓടെ തുറന്നിട്ട വാതിലിലൂടെ ക്ഷണിക്കാത്ത അതിഥി മുറിയ്ക്കുള്ളില്‍ കടന്നത്.
വാതിലിനു സമീപമുള്ള സോഫയില്‍ മൊബൈല്‍ നോക്കിയിരുന്ന ഒട്ടും പതറിയില്ല. പുലി മുറിയ്ക്കുള്ളിലേക്ക കയറിപ്പോയ ഉടന്‍ ശബ്ദമുണ്ടാക്കതെ സോഫയില്‍ നിന്നെഴുന്നേറ്റ കുട്ടി ഞൊടിയിടയില്‍ പുറത്തുകടക്കുകയും മുറി പുറത്തുനിന്ന് പൂട്ടുകയുമായിരുന്നു. കുട്ടി അവിടെ ഇരിക്കുന്നത് പുലിയും കണ്ടിരുന്നില്ല. മുറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറിയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്.
കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ നാട്ടുകാര്‍ വനപാലകരെ വിവരം അറിയിക്കുകയും അവരെത്തി പുലിയെ മയക്കുവെടിവച്ച് കൂട്ടിലേക്ക് മാറ്റുകയും ചെയ്തു.