പത്താം നിലയിൽ നിന്നും വീണ 57-കാരൻ എട്ടാം നിലയിലെ ഗ്രില്ലിൽ കുടുങ്ങി; അത്ഭുതകരമായ രക്ഷപ്പെടൽ

  1. Home
  2. National

പത്താം നിലയിൽ നിന്നും വീണ 57-കാരൻ എട്ടാം നിലയിലെ ഗ്രില്ലിൽ കുടുങ്ങി; അത്ഭുതകരമായ രക്ഷപ്പെടൽ

man falls


സൂറത്തിലെ ഫ്ലാറ്റിൽ പത്താം നിലയിൽ നിന്നും താഴേക്ക് വീണ 57-കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ജനാലയ്ക്കരികിൽ ഉറങ്ങുകയായിരുന്ന നിതിൻ ആദിയ എന്നയാളാണ് അബദ്ധത്തിൽ താഴേക്ക് വീണത്. പത്താം നിലയിൽ നിന്നും വീണ ഇയാൾ എട്ടാം നിലയിലെ ജനാലയ്ക്ക് പുറത്ത് സ്ഥാപിച്ചിരുന്ന മെറ്റൽ ഗ്രില്ലിൽ കുടുങ്ങുകയായിരുന്നു.

ഏകദേശം ഒരു മണിക്കൂറോളം ഗ്രില്ലിൽ തലകീഴായി തൂങ്ങിക്കിടന്ന ഇയാളെ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷപ്പെടുത്തിയത്. ജഹാംഗീർപുര, പാലൻപുർ, അഡാജൻ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുകൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. എട്ടാം നിലയിലെ മുൻവശത്തെ ജനാലയിലൂടെ ഇയാളെ സുരക്ഷിതമായി അകത്തേക്ക് എത്തിക്കുകയായിരുന്നു.

രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഴ്ചയുടെ ആഘാതത്തിലും ഗ്രില്ലിൽ കുടുങ്ങിയതിനാലും ഇയാൾക്ക് നിസ്സാര പരിക്കുകളുണ്ടെന്നാണ് വിവരം.