തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം.ഒ. പനീർസെൽവം ഡിഎംകെയിൽ

  1. Home
  2. National

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം.ഒ. പനീർസെൽവം ഡിഎംകെയിൽ

image


തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം. മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ (AIADMK) മുൻ കോ-ഓർഡിനേറ്ററുമായ ഒ. പനീർസെൽവം ഡിഎംകെയിൽ ചേർന്നു.ഡിഎംകെ ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പനീർസെൽവത്തെ സ്വീകരിച്ചു. അടുത്തിടെ പാർട്ടി വിടുന്ന എഐഎഡിഎംകെയുടെ നാലാമത്തെ നേതാവാണ് പനീർസെൽവം ഡിഎംകെയിൽ പൂർണ്ണമായും ചേരാനാണ് അദ്ദേഹം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി തന്റെ എംഎൽഎ സ്ഥാനം രാജിവെക്കുകയും ചെയ്തു.

പനീർസെൽവത്തിന്റെ വിശ്വസ്തനായ പി. അയ്യപ്പൻ എംഎൽഎ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സ്റ്റാലിനെ പരസ്യമായി പ്രശംസിച്ചതോടെ അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

ഏറെ നാളായി പാർട്ടിക്ക് പുറത്താണ് പനീർശെൽവം. എൻഡിഎ സഖ്യത്തിൽ ചേർന്നെങ്കിലും പിന്നീട് മുന്നണി വിട്ടു.രാഷ്ട്രീയമായി ഒറ്റപ്പെടുത്താൻ എന്തു തെറ്റാണു ചെയ്തതെന്നു ഒ.പനീർസെൽവം AIADMK നേതൃത്വത്തോട് ചോദിച്ചിരുന്നു. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയാകാൻ തനിക്കു താൽപര്യമില്ലായിരുന്നു. പലരും നിർബന്ധിച്ചാണു മുഖ്യമന്ത്രിയാക്കിയത്. അതിനുശേഷം അപമാനിച്ച് ആ സ്ഥാനത്ത് നിന്നു പുറത്താക്കിയെന്നും പനീർസെൽവം പറഞ്ഞിരുന്നു.