ചിപ്‌സ് പാക്കറ്റിലെ കളിപ്പാട്ടം വിഴുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

  1. Home
  2. National

ചിപ്‌സ് പാക്കറ്റിലെ കളിപ്പാട്ടം വിഴുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

image


കർണാടകയിലെ മൈസൂരുവിൽ ചിപ്‌സ് പാക്കറ്റിലുണ്ടായിരുന്ന കളിപ്പാട്ടം വിഴുങ്ങി അഞ്ചുവയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു. ഹുൻസൂർ സ്വദേശികളായ സന്തോഷ്‌ ഐശ്വര്യ ദമ്പതികളുടെ മകൻ മുകുന്ദ് മയൂരാണ് മരിച്ചത്.

ചിപ്സ് കഴിക്കുന്നതിനിടെ പാക്കറ്റിലെ സമ്മാനമായി കൊടുത്തിരുന്ന പ്ലാസ്റ്റിക് ബോൾ അറിയാതെ വിഴുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. . ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ ഹുൻസൂർ റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.