ഇ.ഡിക്ക് കനത്ത തിരിച്ചടി; നാഷണൽ ഹെറാൾഡ് കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്ന് ഡൽഹി ഹൈക്കോടതി

  1. Home
  2. National

ഇ.ഡിക്ക് കനത്ത തിരിച്ചടി; നാഷണൽ ഹെറാൾഡ് കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്ന് ഡൽഹി ഹൈക്കോടതി

ed


നാഷണൽ ഹെറാൾഡ് കേസിൽ അറസ്റ്റ് ഉൾപ്പെടെ നടപടി പാടില്ലെന്ന് ഡൽഹി ഹൈക്കോടതി നിർദേശം. നിലവിലെ എഫ്.ഐ.ആറിൻ്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ഉൾപ്പെടെ യാതൊരു നടപടിയും സ്വീകരിക്കരുതെന്നാണ് ഹൈക്കോടതി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) നിർദ്ദേശം നൽകിയത്.

കള്ളപ്പണ ഇടപാട് സംബന്ധിച്ച വസ്തുനിഷ്ഠമായ വിവരങ്ങൾ എഫ്.ഐ.ആറിൽ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. എഫ്.ഐ.ആറിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിക്കുന്ന വിവരങ്ങളൊന്നും തന്നെയില്ലെന്നും നിലവിലെ എഫ്.ഐ.ആറിൻ്റെ അടിസ്ഥാനത്തിൽ വിചാരണ ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ കേസിൽ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്. വ്യവസായിയായ സാം പിത്രോദയുടെ പേരും ഇ.ഡി. സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് 5000 കോടിയുടെ തട്ടിപ്പെന്ന് ആരോപിച്ചുള്ള കുറ്റപത്രം സമർപ്പിച്ചത്. ജവഹർലാൽ നെഹ്റു 1938-ൽ തുടങ്ങിയ പാർട്ടി മുഖപത്രമായ 'നാഷണൽ ഹെറാൾഡ്' പ്രസിദ്ധീകരിക്കുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിൻ്റെ (എ.ജെ.എൽ.) 90 കോടിയിലധികം രൂപയുടെ കടം 'യങ് ഇന്ത്യൻ' (വൈ.ഐ.) എന്ന കമ്പനി ഏറ്റെടുത്തതാണ് കേസിന് ആധാരം. ഗാന്ധി കുടുംബാംഗങ്ങൾക്ക് 38% ഓഹരിയുള്ള യങ് ഇന്ത്യൻ, ഈ കടം 50 ലക്ഷം രൂപയുടെ നാമമാത്ര തുകയ്ക്കാണ് ഏറ്റെടുത്തത്. ഈ ഇടപാടിലൂടെ രാജ്യമെമ്പാടുമുള്ള എ.ജെ.എല്ലിൻ്റെ ഏകദേശം 2,000 കോടി രൂപ വിലമതിക്കുന്ന റിയൽ എസ്റ്റേറ്റ് ആസ്തികളുടെ നിയന്ത്രണം യങ് ഇന്ത്യൻ സ്വന്തമാക്കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.