EV ചാർജിങ് സംവിധാനങ്ങൾക്ക് ഇനി ഒറ്റ ആപ്പ്; ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം ഒരുക്കാൻ കേന്ദ്ര സർക്കാർ

  1. Home
  2. National

EV ചാർജിങ് സംവിധാനങ്ങൾക്ക് ഇനി ഒറ്റ ആപ്പ്; ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം ഒരുക്കാൻ കേന്ദ്ര സർക്കാർ

IMAGE


ഇലക്ട്രിക് വാഹന (EV) ചാർജിംഗ് ശൃംഖലകൾ ഏകീകരിക്കുന്നതിനായി ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം പുറത്തിറക്കാൻ കേന്ദ്ര സർക്കാർ . വിവിധ വാഹന നിർമ്മാതാക്കൾ, എണ്ണ വിപണന കമ്പനികൾ, സ്വകാര്യ ചാർജിംഗ് ഓപ്പറേറ്റർമാർ എന്നിവയുടെ ചാർജിംഗ് നെറ്റ്വർക്കുകൾ ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതാണ് പദ്ധതി.

ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഭാരത് ഇ-ചാർജ് (UBC) സംരംഭത്തിന്റെ ഭാഗമായാണ് ഈ പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. ഉടൻ പുറത്തിറങ്ങുന്ന മൊബൈൽ ആപ്പ് വഴി ഉപയോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്താനും ബുക്ക് ചെയ്യാനും സാധിക്കും.

മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ചാർജ്ജോൺ, ബോൾട്ട് എർത്ത് തുടങ്ങിയ കമ്പനികൾ നടത്തുന്ന ചാർജിംഗ് നെറ്റ്വർക്കുകൾ ഡിജിറ്റൽ ആർച്ച്, ബോൾട്ട് തുടങ്ങിയവ യൂണിഫൈഡ് ഭാരത് ഇ-ചാർജിന് കീഴിൽ വരും.

ചാർജർ ലഭ്യത, പ്രവർത്തന സമയം, ചാർജിംഗ് വേഗം, നിരക്കുകൾ എന്നിവയുടെ തത്സമയ വിവരങ്ങൾ ലഭ്യമാക്കുന്നതാണ് പ്രധാന സവിശേഷത. ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതും ലക്ഷ്യമിടുന്നു.
രാജ്യത്തുടനീളം ഏകദേശം 72,300 പൊതു EV ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 2,000 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു.