'കഴിവുകെട്ട മന്ത്രിമാർ രാജ്യത്തെ നയിക്കുന്നത് ലജ്ജാകരം, റീൽ മന്ത്രി ഒരിക്കലെങ്കിലും റെയിൽവേ മന്ത്രി ആയിരുന്നെങ്കിൽ'; ആദിത്യ താക്കറെ

  1. Home
  2. National

'കഴിവുകെട്ട മന്ത്രിമാർ രാജ്യത്തെ നയിക്കുന്നത് ലജ്ജാകരം, റീൽ മന്ത്രി ഒരിക്കലെങ്കിലും റെയിൽവേ മന്ത്രി ആയിരുന്നെങ്കിൽ'; ആദിത്യ താക്കറെ

aaditya-thackeray


മുംബൈ ബാന്ദ്ര ടെർമിനൽ റെയിൽവെ സ്റ്റേഷനിലുണ്ടായ തിരക്കിൽപ്പെട്ട് ഒമ്പതോളം പേർക്ക് പരിക്കേറ്റ സംഭവത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ വിമർശനവുമായി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ. കഴിവുകെട്ട മന്ത്രിമാർ രാജ്യത്തെ നയിക്കുന്നത് ലജ്ജാകരമാണെന്ന് ആദിത്യ പറഞ്ഞു. 

'റീൽ മന്ത്രി ഒരിക്കലെങ്കിലും റെയിൽവേ മന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. നിലവിലെ റെയിൽവേ മന്ത്രി എത്രമാത്രം കഴിവുകെട്ടവനാണെന്ന് ബാന്ദ്രയിലെ സംഭവം പ്രതിഫലിപ്പിക്കുന്നുണ്ട്. ബിജെപി അശ്വിനി വൈഷ്ണവിനെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൻറെ പ്രഭാരി ആക്കി, എന്നാൽ ഓരോ ആഴ്ചയും റെയിൽവേയുമായി പല അപകടങ്ങളും സംഭവിക്കുകയാണ്' ആദിത്യ എക്‌സിൽ കുറിച്ചു. 

അതേസമയം, പ്ലാറ്റ്‌ഫോമിലുണ്ടായ അനിയന്ത്രിതമായ തിരക്കിലാണ് ബാന്ദ്രയിൽ ഒമ്പത് പേർക്കും പരിക്കേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനുകളുടെ കുറവും ദീപാവലിയോടനുബന്ധിച്ചുള്ള തിരക്കുമാണ് അപകടത്തിന് കാരണം.