മമത ബാനർജിയെ സന്ദർശിച്ച് അഭിജീത് ദീപ്കെ; രാജ്യത്തെ യുവജന പോരാട്ടങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു

  1. Home
  2. National

മമത ബാനർജിയെ സന്ദർശിച്ച് അഭിജീത് ദീപ്കെ; രാജ്യത്തെ യുവജന പോരാട്ടങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു

mamata


പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി സി.ജെ.പി (CJP) നേതാവ് അഭിജീത് ദീപ്കെ. ഡൽഹിയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. രാജ്യത്തെ യുവതയുടെ അവകാശ പോരാട്ടങ്ങൾക്കും വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കും തുടക്കം മുതൽ നൽകുന്ന ശക്തമായ പിന്തുണയ്ക്ക് അഭിജീത് ദീപ്കെ മമത ബാനർജിയോട് നേരിട്ട് നന്ദി അറിയിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആദ്യ ഘട്ട സമരങ്ങളിലും, തുടർന്ന് സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴും മമത തങ്ങൾക്കൊപ്പം ഉറച്ചുനിന്ന കാര്യം അഭിജീത് ചൂണ്ടിക്കാട്ടി. വെല്ലുവിളികളെ അതിജീവിച്ച് സി.ജെ.പി നടത്തുന്ന പോരാട്ടങ്ങൾ അഭിനന്ദനാർഹമാണെന്ന് മമത ബാനർജിയും വ്യക്തമാക്കി.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഇരുവരും രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി. ഇലക്ഷൻ കമ്മീഷനെതിരെ 'ഇന്ത്യ' സഖ്യം സംഘടിപ്പിക്കുന്ന മഹാറാലിക്ക് പൂർണ്ണ പിന്തുണയുണ്ടെങ്കിലും സി.ജെ.പി റാലിയിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് അഭിജീത് വ്യക്തമാക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ സംഘടന എന്ന നിലയിൽ നിലനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും, എന്നാൽ വോട്ട് തിരിമറിക്കെതിരെ പ്രതിഷേധിക്കുന്ന എല്ലാ മുന്നറ്റങ്ങളെയും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.