ബിഹാറിൽ വ്യാജ ബിരുദം ഉപയോഗിച്ച് ജോലി നേടിയ 3,035 അധ്യാപകർക്കെതിരെ നടപടി

  1. Home
  2. National

ബിഹാറിൽ വ്യാജ ബിരുദം ഉപയോഗിച്ച് ജോലി നേടിയ 3,035 അധ്യാപകർക്കെതിരെ നടപടി

image


ബിഹാറിൽ വ്യാജ ബിരുദങ്ങളും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് അധ്യാപക ജോലിയിൽ പ്രവേശിച്ച 3,035 പേർക്ക് ജോലി നഷ്ടമാകും. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപടികൾ ആരംഭിച്ചു.

2006 മുതൽ 2015 വരെ നടന്ന അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയത്. വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും വ്യാജ അക്കാദമിക് രേഖകളും ഉപയോഗിച്ചാണ് പലരും നിയമനം നേടിയതെന്നാണ് കണ്ടെത്തൽ.

വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപകരെ പ്രതികളാക്കി 1,830 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് ശേഷം നടപടി നേരിടേണ്ട അധ്യാപകരുടെ പട്ടിക വിജിലൻസ് ബ്യൂറോ വിദ്യാഭ്യാസ വകുപ്പിന് കൈമാറി.

വ്യാജ യോഗ്യതകളിലൂടെ ജോലി നേടിയവരെ സർവീസിൽ നിന്ന് ഒഴിവാക്കുന്നതിനൊപ്പം, ഇവർക്ക് നൽകിയ ശമ്പളവും ഓണറേറിയവും പലിശ സഹിതം തിരിച്ചുപിടിക്കാനും വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്തെ അധ്യാപക നിയമന സംവിധാനം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.