ബലാത്സംഗ പരാതി ഉന്നയിച്ച അഭിഭാഷകയെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ,രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടി

  1. Home
  2. National

ബലാത്സംഗ പരാതി ഉന്നയിച്ച അഭിഭാഷകയെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ,രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടി

image


ബലാത്സംഗ കേസ് ഉന്നയിച്ച അഭിഭാഷകയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഡൽഹി ജുഡീഷ്യറിയിൽ രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടി സ്വീകരിച്ചു. ഒരു ജില്ലാ ജഡ്ജിയെ സസ്‌പെൻഡ് ചെയ്യുകയും, രണ്ടാമത്തെ ജഡ്ജിക്കെതിരെ അച്ചടക്ക നടപടികൾക്ക് ശുപാർശ നൽകുകയും ചെയ്തു. ജില്ലാ ജഡ്ജിമാരായ സഞ്ജീവ് കുമാറിനും അനിൽ കുമാറിനുമെതിരെയാണ് നടപടി.

ജഡ്ജിമാർ പരാതി പിൻവലിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും 30 ലക്ഷം വാഗ്ദാനം ചെയ്‌തെന്നും അഭിഭാഷക പരാതി നൽകിയിട്ടുണ്ട്. ഇവർ അഭിഭാഷകയുടെ സഹോദരനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ഉന്നയിക്കുന്നു. പിന്നാലെ അഭിഭാഷകയുടെ പരാതിയിൽ ഹൈക്കോടതി നടപടി സ്വീകരിക്കുകയായിരുന്നു