നടനും സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര അന്തരിച്ചു

  1. Home
  2. National

നടനും സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര അന്തരിച്ചു

image


നടനും പ്രശസ്ത സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളാൽ ചെന്നൈയിലെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ബെംഗളൂരു സ്വദേശിയായ സത്യേന്ദ്ര, 'മൺവാസനൈ', 'ഏഴാവത് മനിതൻ', 'കടമൈ കണ്ണിയം കട്ടുപ്പാട്' തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവമായിരുന്നു.തനതായ ശൈലിയിലുള്ള സിനിമാ നിരൂപണങ്ങളിലൂടെയും ശ്രദ്ധ നേടിയ അദ്ദേഹം, സോഷ്യൽ മീഡിയയിലും സിനിമാപ്രേമികൾക്കിടയിലും ഏറെ പരിചിതനായിരുന്നു. സൂര്യ അഭിനയിച്ച 'കറുപ്പ്' എന്ന ചിത്രത്തിന്റെ നിരൂപണമാണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തുവന്ന വീഡിയോ.മൃതദേഹം ചെന്നൈ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖരും ആരാധകരും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.