ഹെൽമെറ്റില്ല, ലൈസൻസില്ല; നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്

  1. Home
  2. National

ഹെൽമെറ്റില്ല, ലൈസൻസില്ല; നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്

dshanush


നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി തമിഴ്നാട് പൊലീസ്. ലൈസൻസില്ലാതെ ബൈക്കോടിച്ചതിന് 17കാരനായ യാത്ര രാജിന് 1000 രൂപയാണ് പിഴ ചുമത്തിയത്. പോയസ് ഗാർഡനിലുള്ള രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേയ്ക്ക് ആർവൺഫൈവ് ബൈക്കിൽ പോവുകയായിരുന്നു മകൻ. 

ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്. രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിന് ശേഷം പോയസ് ഗാർഡനിൽ അടുത്തടുത്ത വീടുകളിലാണ് ധനുഷും ഐശ്വര്യയും താമസിക്കുന്നത്. രണ്ട് മക്കൾക്കും അമ്മയുടെ അടുത്തേക്ക് പോയിവരാനുള്ള സൗകര്യത്തിനാണ് ധനുഷ് പോയസ് ഗാർഡനിൽ പുതിയ അപ്പാർട്ട്മെന്റ് പണിതത്.