നടൻ സുനിൽ ആനന്ദ് അന്തരിച്ചു
നടൻ സുനിൽ ആനന്ദ് അന്തരിച്ചു. 70 വയസ്സായിരുന്നു. ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇതിഹാസ ബോളിവുഡ് താരം ദേവ് ആനന്ദിന്റെ മകനാണ്. സുനിൽ ആനന്ദിന്റെ സഹോദരീപുത്രി ജീന നാരംഗ് ആണ് മരണവാർത്ത പുറത്തു വിട്ടത്. ദേവ് ആനന്ദിന്റെയും നടി കൽപനാ കാർത്തിക്കിന്റെയും മകനായി സ്വിറ്റ്സർലൻഡിലെ സൂറിച്ചിലാണ് സുനിൽ ആനന്ദ് ജനിച്ചത്.
അമേരിക്കയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1984-ൽ 'ആനന്ദ് ഓർ ആനന്ദ്' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു. അച്ഛൻ ദേവ് ആനന്ദിനൊപ്പം അഭിനയിച്ച ആ ചിത്രം പരാജയമായി.
തുടർന്ന് 'കാർ തീഫ്', 'മേം തേരേ ലിയേ' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും തിളങ്ങാനായില്ല. പിതാവിന്റെ മരണശേഷം 'നവകേതൻ ഫിലിംസ്' എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ചുമതലകൾ നോക്കി നടത്തിവരികയായിരുന്നു.
