നടി അമൃത പാണ്ഡെ ആത്മഹത്യ ചെയ്തു
അമൃത പാണ്ഡെ എന്നറിയപ്പെടുന്ന അന്നപൂർണയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബീഹാറിലെ ഭഗൽപൂരിലെ അപ്പാർട്ട്‌മെൻ്റിലാണ് ആത്മഹത്യ ചെയ്ത നിലയിലായിരുന്നു നടിയെ കണ്ടത്. മരിക്കുന്നതിന് മുമ്പ് നടി ഇൻസ്റ്റാഗ്രാമിലിട്ട ഒരു നിഗൂഢ പോസ്റ്റ് ഇതിനോടകം ചർച്ചയായി. മരിക്കുന്നതിന് മുമ്പ്, അന്നപൂർണയുടെ വാട്സ്അപ്പ് സ്റ്റാറ്റസ് പുറത്തുവന്നു. ജീവിതം രണ്ട് ബോട്ടുകളിലായിരുന്നുവെന്നും, ബോട്ട് മുക്കി വഴി എളുപ്പമാക്കിയെന്നുമായിരുന്നു സ്റ്റാറ്റസ്.നസംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
സംഭവ സ്ഥലം ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) പരിശോധിച്ചു. സ്ഥലത്ത് നിന്ന് കഴുത്തിലെ സാരി കുരുക്കും മൊബൈലും മറ്റ് സാമഗ്രികളും കണ്ടെടുത്തു. ഭോജ്പുരിയിലും ഹിന്ദിയിലും നിരവധി സിനിമകളിലും ഷോകളിലും വെബ് സീരീസുകളിലും പരസ്യങ്ങളിലും അന്നപൂർണ.
അഭിനയിച്ചിട്ടുണ്ട്.
കേസിൻ്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ അമൃതയുടെ സഹോദരി മുറിയിലേക്ക് പോയതായി വീട്ടുകാർ പറയുന്നു. ഈ സമയത്ത് അവളെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. വീട്ടുകാർ കുരുക്ക് മുറിച്ച് ഉടൻ തന്നെ നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.