അയോധ്യയിൽ 90-ാം വയസിൽ രാഗ സേവയുമായി നടി വൈജയന്തിമാല; കൈയടിച്ച് സേഷ്യൽ മീഡിയ
ബോളിവുഡിലെ മുതിർന്ന നടിയായ, തൊണ്ണൂറുകാരിയായ വൈജയന്തിമാല അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുവന്ന സാരിയിൽ ഭരതനാട്യം അവതരിപ്പിക്കുന്ന നടി നൃത്തം ആസ്വദിച്ച് ചെയ്യുന്ന വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് ആരാധകരും ഭക്തരും ചെയ്തിരിക്കുന്നത്. അയോധ്യ രാമക്ഷേത്രത്തിലെ 'രാഗ് സേവ' എന്ന പരിപാടിയിലാണ് ഇവർ നൃത്തം അവതരിപ്പിച്ചത്.
നിരവധി പേരാണ് നടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പ്രായത്തിൻറെ എല്ലാ വെല്ലുവിളികളെയും അതീജിവിച്ചുകൊണ്ടാണ് വൈജയന്തിമാല ഭരതനാട്യ പ്രകടനം അയോധ്യയിൽ നടത്തിയത് എന്നത് ശ്രദ്ധേയമാണ്. 'ഭക്തിയുടെ ശക്തിയാണ് ' ഈ പ്രായത്തിലും അവരെ അയോധ്യയിൽ നൃത്തം ചെയ്യിപ്പിച്ചത് എന്നാണ് ഒരാൾ എക്‌സിൽ കുറിച്ചിരിക്കുന്നത്.