ഭാര്യയുമായി അവിഹിതബന്ധം; യുവാവിന്റെ ലിംഗം ഭർത്താവ് മുറിച്ചുമാറ്റി, പോലീസ് അന്വേഷണം ആരംഭിച്ചു
ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് യുവാവിന്റെ ജനനേന്ദ്രിയം ഭർത്താവ് മുറിച്ചുമാറ്റി . കർണാടക ബീദർ താലൂക്കിലെ മന്നഖേലി പോലീസ് സ്റ്റേഷൻ പരിധിയിലെ ബംബലാഗി ഗ്രാമത്തിലാണു സംഭവം. ഗ്രാമത്തിലെ വിവാഹിതയായ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ഭർത്താവ് 27കാരന്റെ ലിംഗം മുറിച്ചത്.
യുവാവിനെ യുവതിയുടെ ഭർത്താവിന്റെ വീട്ടുകാർ മുറിയില്‍ പൂട്ടിയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഭർത്താവിന്റെ നേതൃത്വത്തിലായിരുന്നു മർദനം. ഭർത്താവ് വീട്ടിലില്ലാതിരുന്ന രാത്രിയിൽ യുവതിയെ കാണാൻ മുറിക്കുള്ളിൽ യുവാവ് എത്തിയിരുന്നു . യുവാവ് മുറിക്കുള്ളിൽ കയറിയ ഉടൻ വീട്ടുകാർ മുറി പുറത്തുനിന്നു പൂട്ടി. നഗരത്തിൽ ജോലിക്കു പോയിരുന്ന ഭർത്താവിനെ വിളിച്ചുവരുത്തി.
വീട്ടിലെത്തിയ ഭർത്താവ് യുവാവിനെയും ഭാര്യയെയും മർദിച്ചു. യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.