അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സർവ്വീസുകൾ പുനരാരംഭിച്ചു
അഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാനസർവ്വീസുകൾ പുനരാരംഭിച്ചു. ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവ് യു ജിങ് ഇക്കാര്യം സ്ഥിരീകരിച്ചത്. എക്‌സിലൂടെയാണ് ഈ കാര്യം പങ്കുവെച്ചത്.
കൊൽക്കത്തയിൽ നിന്നും ഗുഹാൻഷുവിലേക്കാണ് ആദ്യ സർവീസ്. ഷാങ്ഹായ്-ന്യൂഡൽഹി റൂട്ടിലേക്കുള്ള വിമാന സർവീസുകൾ നവംബർ ഒമ്പതിന് പ്രവർത്തനമാരംഭിക്കും. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാവും ഉണ്ടാവുക. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
