ഡൽഹിക്ക് പിന്നാലെ ബോംബെ ഹൈക്കോടതിക്കും ബോംബ് ഭീഷണി; കോടതി ഒഴിപ്പിച്ചു
ഡൽഹി ഹൈക്കോടതിക്ക് പിന്നാലെ ബോംബെ ഹൈക്കോടതിക്കും ബോംബ് ഭീഷണി. ഇമെയിൽ വഴി ലഭിച്ച ഭീഷണിയെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് കോടതിയിലെ എല്ലാ നടപടികളും പെട്ടെന്ന് നിർത്തിവെച്ചു.കോടതിയുടെ ഔദ്യോഗിക ഇമെയിൽ അക്കൗണ്ടിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
തുടർന്ന് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ഉച്ചയ്ക്ക് 12.45 ഓടെ കോടതി പരിസരം ഒഴിപ്പിക്കാൻ തീരുമാനിക്കുകയും ബാർ അസോസിയേഷനുകളോട് അവരുടെ അംഗങ്ങളെ അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അഭിഭാഷകരും വ്യവഹാരികളും കോടതി ജീവനക്കാരും കെട്ടിടം വിട്ടുപോയി.
ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രവീൺ മുണ്ടെ, മറ്റ് ഉദ്യോഗസ്ഥർ, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡ് (ബിഡിഡിഎസ്) എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.നിലവിലെ ഭീഷണി തട്ടിപ്പാണെന്ന് സംശയിക്കുന്നുണ്ടെന്നും എന്നാൽ എല്ലാ മുൻകരുതൽ നടപടികളും പാലിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി
