നേപ്പാൾ പ്രളയത്തിനു പിന്നാലെ ബിഹാറിൽ മത്സ്യം കഴിച്ചവർക്ക് രോഗബാധ; മുന്നറിയിപ്പുമായി അധികൃതർ

  1. Home
  2. National

നേപ്പാൾ പ്രളയത്തിനു പിന്നാലെ ബിഹാറിൽ മത്സ്യം കഴിച്ചവർക്ക് രോഗബാധ; മുന്നറിയിപ്പുമായി അധികൃതർ

FISH


നേപ്പാളിലെ പ്രളയത്തിനു പിന്നാലെ ബിഹാറിലെ നദികളിലേക്ക് ഒഴുകിയെത്തിയ മത്സ്യങ്ങളെ പിടിച്ച് പാചകം ചെയ്ത് കഴിച്ച നിരവധി പേർക്ക് രോഗബാധ. പ്രളയജലത്തിൽ നിന്ന് അപരിചിതമായ മത്സ്യങ്ങളാണ് നദികളിലേക്ക് ഒഴുകിയെത്തിയത്. ഇത്തരം മത്സ്യങ്ങൾ ഒരു കാരണവശാലും ഭക്ഷിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

നേപ്പാളിൽ നിന്നുള്ള പ്രളയജലം ഇപ്പോഴും ഇന്ത്യയിലെ വിവിധ നദികളിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇതോടൊപ്പം നിരവധി ജലജീവികളും നദികളിലെത്തുന്നുണ്ട്. മാലിന്യക്കനാലുകളിലൂടെയും ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെ മലിനമായ വെള്ളത്തിലൂടെയും കടന്നുവരുന്നതിനാൽ ഇത്തരം മത്സ്യങ്ങളിൽ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയുടെ സാന്നിധ്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമാകുന്നതെന്നും വിലയിരുത്തൽ.

നദികളിലെ വെള്ളം സാധാരണ നിലയിലാകുന്നതുവരെ മത്സ്യങ്ങളെ പിടിച്ച് ഭക്ഷിക്കരുതെന്നാണ് ഫിഷറീസ് വകുപ്പിന്റെ നിർദേശം. സാധാരണയായി കണ്ട് പരിചയമില്ലാത്തതോ അസാധാരണ രൂപത്തിലുള്ളതോ ആയ മത്സ്യങ്ങളെ വിൽക്കുകയോ വാങ്ങുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി