അഹമ്മദാബാദ് വിമാനപകടം: അട്ടിമറി സാധ്യത ഉൾപ്പെടെ അന്വേഷണം- മുരളീധർ മോഹോൾ

  1. Home
  2. National

അഹമ്മദാബാദ് വിമാനപകടം: അട്ടിമറി സാധ്യത ഉൾപ്പെടെ അന്വേഷണം- മുരളീധർ മോഹോൾ

Air India plane crash


അഹമ്മദാബാദിലെ വിമാനപകടത്തിൽ അട്ടിമറി സാധ്യത ഉൾപ്പെടെ പരിശോധിക്കുന്നതായി വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ അറിയിച്ചു. എല്ലാ വശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം എന്നും മന്ത്രി വ്യക്തമാക്കി.പുനെയിലെ ഒരു പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം.

അപകടത്തിന്റെ കാരണം കണ്ടെത്തനായി രണ്ട് ബ്ലാക്ക് ബോക്‌സുകളടക്കം പരിശോധിച്ചുവരികയാണ്. വിവിധ ഏജൻസികൾ സംഭനവത്തിൽ അന്വേഷണം നടത്തിവരികയാണ്. അപകടവുമായി ബന്ധപ്പെട്ട്, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ നിന്നും ഫ്‌ലൈറ്റ് ഡാറ്റ റെക്കോർഡറിൽ നിന്നുമുള്ള വിവരങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ലബോറട്ടറിയിൽ അവലോകനം ചെയ്തു വരികയാണ്.

അഹമ്മദാബാദ് വിമാനപകടം ഉൾപ്പടെയുള്ള വ്യോമയാന മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി അടുത്തമാസം എട്ടിന് പാർലമെൻറ് ട്രാൻസ്‌പോർട്ട് കമ്മിറ്റി യോഗം ചേരുന്നുണ്ട്. വ്യോമയാന സെക്രട്ടറി, ഡിജിസിഎ ഡിജി എന്നിവരെയും പാർലമെന്റ്‌റ് ഗതാഗത കമ്മി വിളിച്ചു വരുത്തും. ബോയിങ് കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്താൻ പാർലമെന്റ് ഗതാഗത കമ്മിറ്റി തീരുമാനിച്ചിരുന്നു.ആപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികം വൈകാതെ പുറത്തുവരും എന്നും മന്ത്രി കൂട്ടിച്ചേർത്തു.