എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ സമയക്രമത്തില്‍ മാറ്റം; യാത്രക്കാർ ശ്രദ്ധിക്കുക

  1. Home
  2. National

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ സമയക്രമത്തില്‍ മാറ്റം; യാത്രക്കാർ ശ്രദ്ധിക്കുക

Air ticket prices are skyrocketing


എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ സമയക്രമത്തില്‍ മാറ്റം. മസ്കറ്റില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാനത്തിന്‍റെ സമയത്തിലാണ് മാറ്റം വരിക. മസ്കറ്റില്‍ നിന്ന് രാവിലെ 7.35ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലെത്തും.

കണ്ണൂരില്‍ നിന്നും പുലര്‍ച്ചെ 4.35ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം രാവിലെ 6.35ന് മസ്കറ്റിലെത്തും. അടുത്ത മാസം നാല് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തില്‍ വരികയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി.