എയർ ഇന്ത്യ വിമാനം മുംബൈയിൽ ഇറങ്ങുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി

  1. Home
  2. National

എയർ ഇന്ത്യ വിമാനം മുംബൈയിൽ ഇറങ്ങുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി

air india    


കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. കൊച്ചിയിൽ നിന്ന് എത്തിയ AI 2744 എന്ന വിമാനമാണ് ടച്ച്ഡൗണിന് തൊട്ടുപിന്നാലെ തെന്നിനീങ്ങിയത്. വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. വിമാനം സുരക്ഷിതമായി ബേയിലേക്ക് ടാക്സി ചെയ്യാൻ കഴിഞ്ഞതായും എല്ലാ യാത്രക്കാരും ജീവനക്കാരും പരിക്കുകളില്ലാതെ സുരക്ഷിതരാണെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. വിശദമായ പരിശോധനകൾക്കായി വിമാനത്തിൻറെ സർവീസ് എയർലൈൻ സ്ഥിരീകരിച്ചു. 

ലാൻഡിംഗിനിടെയുണ്ടായ കനത്ത മഴയാണ് അപകട കാരണമെന്നാണ് നിഗമനമെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. അതേസമയം, വിമാനം ലാൻഡ് ചെയ്ത റൺവേക്ക് കേടുപാടുകൾ സംഭവിച്ചതായി ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള വക്താവ് പറഞ്ഞു. ചെറിയ കാലതാമസങ്ങൾ ഒഴികെ വിമാന സർവീസുകളൊന്നും കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന പ്രവചനങ്ങൾ കണക്കിലെടുത്ത് യാത്രക്കാർ അപ്‌ഡേറ്റുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.