അപ്പാർട്ട്‌മെന്റിൽ നിന്ന് വീണ് എയർഹോസ്റ്റസ് മരിച്ചു; കാമുകൻ അറസ്റ്റിൽ

  1. Home
  2. National

അപ്പാർട്ട്‌മെന്റിൽ നിന്ന് വീണ് എയർഹോസ്റ്റസ് മരിച്ചു; കാമുകൻ അറസ്റ്റിൽ

df


അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽനിന്നു വീണ് എയർഹോസ്റ്റസ് മരിച്ചു. അർച്ചന ധിമാൻ (28) ആണ് മരിച്ചത്. സംഭവത്തിൽ അർച്ചനയുടെ കാമുകൻ ആദേശിനെ െപാലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. 

ശനിയാഴ്ചയാണു സംഭവമുണ്ടായത്. അപകടത്തിനു നാലു ദിവസം മുൻപാണ് അർച്ചന ദുബായിൽനിന്ന് ബെംഗളൂരുവിലെത്തിയത്. കോറമംഗലയിലെ രേണുക റസിഡൻസി സൊസൈറ്റിയിലെ ഒരു അപ്പാർട്ട്മെന്റിൽ ആദേശിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. നഗരത്തിലെ ഒരു സോഫ്റ്റ്വെയർ സ്ഥാപനത്തിലെ ജീവനക്കാരനാണ് ആദേശ്.

ഇരുവരും ഒരു ഡേറ്റിങ് സൈറ്റിലൂടെയാണു കണ്ടുമുട്ടിയതെന്നും ആറു മാസമായി പ്രണയത്തിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവ ദിവസം രാത്രി ഇരുവരും മദ്യപിച്ചിരുന്നു. അർച്ചന ബാൽക്കണിയിൽനിന്ന് തെന്നി വീണുവെന്നും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്നുമാണ് ആദേശ് പൊലീസിനോടു പറഞ്ഞത്. 

എന്നാൽ, പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇരുവരും തമ്മിൽ വഴക്കിടാറുണ്ടായിരുന്നുവെന്ന് ആദേശ് പറഞ്ഞു.