ഇനി വിമാന ടിക്കറ്റ് നിരക്ക് മാസത്തവണകളായി അടയ്ക്കാം: ഇന്ത്യക്കാർക്ക് ഇഎംഐ സൗകര്യമുരുക്കി എമിറേറ്റ്സ്

  1. Home
  2. National

ഇനി വിമാന ടിക്കറ്റ് നിരക്ക് മാസത്തവണകളായി അടയ്ക്കാം: ഇന്ത്യക്കാർക്ക് ഇഎംഐ സൗകര്യമുരുക്കി എമിറേറ്റ്സ്

emirates


കൈയിൽ മുഴുവൻ പണമില്ലെങ്കിലും ഇനി മുതൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി വിമാന ടിക്കറ്റ് നിരക്ക് മാസത്തവണകളായി അടയ്ക്കാനുള്ള പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ് എമിറേറ്റ്‌സ്. ഇനി മുതൽ emirates.com ൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് തുക മുഴുവൻ അടക്കാതെ ,പണം മൂന്ന് മുതൽ 36 മാസം വരെ തവണകളായി അടയ്ക്കാൻ സാധിക്കും.

ഈ ഫ്‌ലെക്സിബിൽ പേയ്‌മെന്റ് ഓപ്ട് ചെയ്ത് 140 നഗരങ്ങളിലേക്ക് വരെ യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, തുടങ്ങി ഇന്ത്യയിലെ 12 ഓളം പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുടമകൾക്ക് ഈ ആനുകൂല്യം ലഭ്യമാണ്.ഇന്ത്യയിലെ തങ്ങളുടെ പ്രിയപ്പെട്ട ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ രാജ്യാന്തര യാത്രകൾ സാധ്യമാക്കുന്നതിനാണ് ഇത്തരമൊരു ഫ്‌ലെക്സിബിൾ പേയ്‌മെന്റ് സംവിധാനം ഒരുക്കിയതെന്ന് എമിറേറ്റ്‌സ് ഇന്ത്യ-നേപ്പാൾ വൈസ് പ്രസിഡന്റ് മുഹമ്മദ് സർഹാൻ പറഞ്ഞു.