ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കമെന്ന് ആരോപണം; എകെജി ഭവനിലെത്തി ഡൽഹി പൊലീസ്
എസ്എഫ്ഐ ഡൽഹി സെക്രട്ടറിയും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ നേതാവുമായ ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാനുള്ള ഡൽഹി പോലീസിൻ്റെ നീക്കം തടഞ്ഞ് സിപിഎം നേതാക്കൾ.ഐഷി ഘോഷിനെ അറസ്‌റ്റ് ചെയ്യാനായി എകെജി ഭവനത്തിയ
ഡൽഹി പൊലീസ് നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് മടങ്ങിപ്പോയി.വർഷങ്ങൾക്ക് മുൻപുള്ള ഒരു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടപടിയെന്നാണ് പൊലീസ് അറിയിച്ചതെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക രേഖകളോ അറസ്റ്റ് വാറന്റോ ഹാജരാക്കാതെ ഐഷിയെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് സിപിഐഎം നേതാക്കൾ വ്യക്തമാക്കി. മാത്രമല്ല നെയിം പ്ലേറ്റില്ലാതെയാണ് പൊലീസ് വന്നത്.
സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് തുടങ്ങിയ നേതാക്കൾ എകെജി ഭവനിലെത്തി.ജന്തർ മന്തർ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികളെ കുറ്റക്കാരായി ചിത്രീകരിച്ച് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് പൊലീസ് നീക്കമുണ്ടായതെന്നാണ് ആരോപണം. പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാൽ സമരത്തിൽ പങ്കെടുത്തവരെ പഴയ കേസുകളുടെ പേരിൽ അറസ്റ്റ് ചെയ്യാനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു. അതേസമയം, പൊലീസ് നടപടിയുടെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
