ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന ആരോപണം; എൻ്റെ ഇഷ്ടത്തിനനുസരിച്ച് നിയമങ്ങൾ തിരുത്താൻ കഴിയില്ല: നിർമല സീതാരാമൻ

  1. Home
  2. National

ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന ആരോപണം; എൻ്റെ ഇഷ്ടത്തിനനുസരിച്ച് നിയമങ്ങൾ തിരുത്താൻ കഴിയില്ല: നിർമല സീതാരാമൻ

NIRMALA


ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന ആരോപണം തള്ളി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ചില സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവയ്ക്കുന്നുവെന്ന കോൺഗ്രസ് ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. ധനകാര്യ കമ്മീഷൻ ശുപാർശകൾ അനുസരിച്ചാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും നിർമല സീതാരാമൻ.

ഫണ്ട് വിനിയോഗത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന അധീർ രഞ്ജൻ ചൗധരിയുടെ ആരോപണത്തിന് ലോക്സഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നല്കുകയായിരിക്കുന്നു മന്ത്രി. നിക്ഷിപ്ത താത്പര്യക്കാര്‍ക്കേ ഇങ്ങനെ പറയുന്നതില്‍ സന്തോഷിക്കാനാവൂ.
ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളില്‍ ഇടപെടാന്‍ ഒരു ധനമന്ത്രിക്കും കഴിയില്ലെന്ന് നിർമല.

“ഈ സംസ്ഥാനത്തെ എനിക്കിഷ്ടമല്ല, അതുകൊണ്ടു കാശു കൊടുക്കുന്നതു നിര്‍ത്തിയേക്കൂ എന്ന് ഒരു മന്ത്രിക്കും പറയാനാവില്ല. അതിനെല്ലാം കൃത്യമായ സംവിധാനം ഇവിടെയുണ്ട്, അതിൽ പ്രകാരമേ കാര്യങ്ങൾ നടക്കൂ. എൻ്റെ ഇഷ്ടങ്ങൾക്കും തോന്ന്യാസത്തിനും അനുസരിച്ച് നിയമങ്ങൾ മാറ്റാൻ കഴിയില്ല. എനിക്ക് അതിൽ ഒരു റോളും ഇല്ല. നിതി ആയോഗിൻ്റെ ശുപാർശകൾ നടപ്പിലാക്കുകയാണ് എൻ്റെ കാലയളവിൽ ചെയ്തത്. എല്ലാ ധനമന്ത്രിമാരും ഇതുതന്നെയാണ് ചെയ്യുന്നത്”- ക്ഷുഭിതനായി അവർ പറഞ്ഞു.