അൽഖ്വയ്ദ ആശയങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപണം; 19കാരനെ യുപി എടിഎസ് അറസ്റ്റ് ചെയ്തു

  1. Home
  2. National

അൽഖ്വയ്ദ ആശയങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപണം; 19കാരനെ യുപി എടിഎസ് അറസ്റ്റ് ചെയ്തു

arrested


അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19കാരനെ ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു. അസംഗഢിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചെന്നും വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ആശയങ്ങൾ പ്രചരിപ്പിച്ചെന്നും എടിഎസ് ആരോപിച്ചു.

'ഫ്‌ളൈയിം ഓഫ് വാർ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ യുവാവ് അംഗമായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബംഗ്ലാദേശ്, മ്യാൻമർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഗ്രൂപ്പിൽ അംഗങ്ങളായിരുന്നുവെന്നാണ് വിവരം.

ഗ്രൂപ്പിൽ ബോംബ് നിർമാണവുമായി ബന്ധപ്പെട്ട വീഡിയോകളും അൽഖ്വയ്ദ നേതാക്കളുടെ സന്ദേശങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നതായും എടിഎസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. യുവാവിന് മറ്റ് തീവ്രവാദ ശൃംഖലകളുമായോ കൂടുതൽ ആളുകളുമായോ ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.