സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ച് അപകടം; മകനടക്കം നാല് പേർ മരിച്ചു

  1. Home
  2. National

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ച് അപകടം; മകനടക്കം നാല് പേർ മരിച്ചു

ambulance accident


ചണ്ഡിഗഡിൽനിന്ന് ഉത്തർപ്രദേശിലെ ദിയോറിയയിലേക്ക് സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേർ മരിച്ചു. ദിയോറിയ സ്വദേശിയായ സുബേദാർ മേജർ സത്യവാന്റെ മൃതദേഹവുമായി പോയ ആംബുലൻസാണ് ഞായറാഴ്ച രാവിലെ അയോധ്യ-സുൽത്താൻപുർ അതിർത്തിക്ക് സമീപം അപകടത്തിൽപ്പെട്ടത്.

സൈനികന്റെ മകൻ ഗൗരവ് സിങ് (28), സഹോദരൻ രാജൻ ചൗധരി (35), അനന്തരവൻ റാം സമുജ് സിങ് (40), ഡ്രൈവർ ജസ്പാൽ (30) എന്നിവരാണ് ദുരന്തത്തിൽ മരണപ്പെട്ടത്. നിയന്ത്രണം വിട്ട ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറി പൂർണമായി തകരുകയായിരുന്നു. സുൽത്താൻപുർ എസ്.പി വിനീത് ജയ്സ്വാൾ, ജില്ലാ മജിസ്ട്രേറ്റ് ഇന്ദ്രജീത് സിങ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.