അമിത് ഷാ ഇന്നും സഭയിലെത്തിയില്ല; പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് സ്തംഭിച്ചു
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന വാരത്തിലും സഭാ നടപടികൾ തടസ്സപ്പെട്ടു.അമിത് ഷാ സഭയില്‍ എത്താത്തതില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു. അമിത് ഷാ പകരം സഹമന്ത്രിമാരാണ് ബില്ലുകള്‍ അവതരിപ്പിച്ചത്.
അമിത് ഷാ യുടെ പേരില്‍ രണ്ട് ബില്ലുകളായിരുന്നു ലിസ്റ്റ് ചെയ്തത്. എന്നാല്‍, കേരളത്തിന്റെ പേരു മാറ്റുന്ന ബില്ല് സഹമന്ത്രി നിത്യാനന്ദ റായും സഹകരണ ഭേദഗതി ബില്‍ മുരളീധര്‍ മഹോലും അവതരിപ്പിക്കുകയായിരുന്നു.
അതേസമയം, അമിത് ഷാ സഭയിലെത്തി വിഷയത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി. കെ.സി. വേണുഗോപാൽ ലോക്‌സഭാ സ്പീക്കർക്ക് കത്ത് നൽകി.
അതിനിടെ അമിത് ഷാ സഭയില്‍ വിശദീകരണം നടത്താന്‍ ഇടപെടണമെന്ന് ആവശ്യപെട്ട് കെ സി വേണുഗോപാല്‍ ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.എഫ്‌സിആര്‍എ ഭേദഗതി ബില്ലില്‍ കേന്ദ്ര സര്‍ക്കാരിന്റെ അയഞ്ഞേക്കുമെന്നാണ് സൂചന. മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഡിഎംകെ, എന്‍സിപി(ശരദ് പവാര്‍) പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിക്കുക ലക്ഷ്യം വച്ചെന്നാണ് സൂചന.
