ഹിന്ദി ഇന്ത്യയെ ഒന്നിപ്പിക്കുന്നുവെന്ന് അമിത് ഷാ; പ്രാദേശിക ഭാഷകളെ തരംതാഴ്ത്തുന്നത് അവസാനിക്കണമെന്ന് ഉദയനിധി

  1. Home
  2. National

ഹിന്ദി ഇന്ത്യയെ ഒന്നിപ്പിക്കുന്നുവെന്ന് അമിത് ഷാ; പ്രാദേശിക ഭാഷകളെ തരംതാഴ്ത്തുന്നത് അവസാനിക്കണമെന്ന് ഉദയനിധി

Amit sha and udayanudhi


ഹിന്ദി ഒരു ജനകീയ ഭാഷയാണെന്നും, പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്താൻ ഹിന്ദിക്ക് കഴിയുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യസമരകാലം മുതൽ ഇന്നുവരെ, രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനും പല ഭാഷകളായി വിഭജിച്ചിരുന്ന രാജ്യത്ത് ഐക്യബോധം സ്ഥാപിക്കാനും ഹിന്ദി പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ അമിത് ഷാ പറഞ്ഞു.

അതേസമയം, അമിത് ഷായെ വിമർശിച്ച് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. ഷാ ഹിന്ദി ഭാഷയെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. അഞ്ചിൽ താഴെ സംസ്ഥാനങ്ങളിൽ സംസാരിക്കുന്ന ഭാഷ രാജ്യത്തെ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
 
"ഹിന്ദി പഠിച്ചാൽ മുന്നേറാം എന്ന ആക്രോശത്തിന്റെ ബദൽ രൂപമാണ് അമിത് ഷായുടെ പരാമർശം.
തമിഴ്‌നാട്ടിൽ തമിഴ്, കേരളത്തിൽ മലയാളം - ഈ രണ്ട് സംസ്ഥാനങ്ങളെ ഹിന്ദി എവിടെയാണ് ഒന്നിപ്പിക്കുന്നത്? ശാക്തീകരണം എവിടെയാണ് വരുന്നത്? ഹിന്ദി ഒഴികെയുള്ള ഭാഷകളെ പ്രാദേശിക ഭാഷകളായി തരംതാഴ്ത്തുന്നത് അമിത് ഷാ അവസാനിപ്പിക്കണം"-  ഉദയനിധി പറഞ്ഞു.