രസ്ന കമ്പനിയുടെ നെടുംതൂൺ അരീസ് കമ്പട്ട അന്തരിച്ചു

  1. Home
  2. National

രസ്ന കമ്പനിയുടെ നെടുംതൂൺ അരീസ് കമ്പട്ട അന്തരിച്ചു

rasna


ഇന്ത്യൻ ബീവറേജ് കമ്പനി രസ്നയുടെ സ്ഥാപകൻ അരീസ് പ്രീരോജ്ഷാ കമ്പട്ട അന്തരിച്ചു. 85 വയസ്സായിരുന്നു. ഹൃദയാഘാതത്തേ തുടര്‍ന്നാണ് അഹമ്മദാബാദിലായിരുന്നു അന്ത്യം പ്രീരോജ്ഷായുടെ മകനായ അരീസ് 1962 ലാണ് ബിസിനസ് രംഗത്തേക്ക് കടന്നുവന്നത്. ലിംക, ഗോള്‍ഡ് സ്പോട്ട്, തംസപ് പോലുള്ള ബീവറേജ് ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ ശ്രദ്ധ നേടിയ 1980കളിലാണ് രസ്ന ജനപ്രിയ ബ്രാൻഡായി വിപണിയിൽ ശക്തി നേടിയത്.

 ദശലക്ഷക്കണക്കിന് ആളുകൾ ഇന്ന് ഈ ഉത്പന്നം ഉപയോഗിക്കുന്നുണ്ട്. ആഗോളതലത്തിൽ അറുപതോളം രാജ്യങ്ങളിലേക്ക് ഇത് കയറ്റി അയക്കുന്നുമുണ്ട്. 1940കളിലാണ് കമ്പനി ഉദയം കൊണ്ടത്. തുടക്കത്തിൽ ബിസിനസ് ടു ബിസിനസ് രംഗത്താണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പിന്നീടാണ് ബിസിനസ് ടു കൺസ്യൂമർ രംഗത്തേക്ക് കമ്പനി ചുവട് മാറ്റിയത്.

അരീസ് കമ്പട്ടയുടെ വരവോടെ രണ്ട് സെക്ടറിലും കമ്പനി ശക്തമായ സാന്നിധ്യമായി മാറി. അഞ്ച് രൂപയുടെ രസന പാക്ക് 32 ഗ്ലാസ്‌ ഒാറഞ്ച് ഫ്ലേവര്‍ വെള്ളം ആക്കി മാറ്റാൻ പറ്റും എന്നത് കൂടുതൽ പേരിലേക്ക് എത്താൻ കമ്പനിയെ സഹായിച്ചു. ഒരു ഗ്ലാസിനു ചെലവ് വെറും 15 പൈസ മാത്രം.  കമ്പനി മികച്ച വളർച്ച നേടിയതിനൊപ്പം ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. പഴവര്‍ഗങ്ങളില്‍നിന്ന് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അദ്ദേഹം പുറത്തിറക്കയത് രാജ്യത്തെ ദശലക്ഷക്കണക്കിനു കര്‍ഷകര്‍ക്കു ഗുണപ്പെട്ടു.

 ഇന്ത്യൻ രാഷ്ട്രപതിയുടെ ഹോം ഗാർഡ് ആൻഡ് സിവിൽ ഡിഫൻസ് അവാർഡ്, നാഷണൽ സിറ്റിസൺസ് അവാർഡ്, ഗുജറാത്തിലെ ഏറ്റവും ഉയർന്ന നികുതി ദായകൻ എന്ന നേട്ടത്തിന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിൽ നിന്ന് സമ്മാൻ പത്ര തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കമ്പനിയെ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു മുന്നേറാനുള്ള ശക്തിയും കരുത്തും നൽകിയ ശേഷമാണ് അരീസ് കമ്പട്ട പിൻവാങ്ങുന്നത്.