'അർണബ്' കരതൊട്ടു; ട്രെയിൻ-വ്യോമ ഗതാഗതം താറുമാറായി, അതീവ ജാഗ്രത

  1. Home
  2. National

'അർണബ്' കരതൊട്ടു; ട്രെയിൻ-വ്യോമ ഗതാഗതം താറുമാറായി, അതീവ ജാഗ്രത

arnab


അതിതീവ്ര ചുഴലിക്കാറ്റായ 'അർണബ്' (Arnab Cyclone) ആന്ധ്രാപ്രദേശിലെ കാക്കിനാഡയ്ക്ക് സമീപമുള്ള യാനത്തിന് തെക്ക് ഭാഗത്തായി കരതൊട്ടു. ബാപറ്റ്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരപ്രദേശത്ത് പുലർച്ചെ രണ്ടു മണിക്കും നാലു മണിക്കും ഇടയിലാണ് കരതൊടൽ പ്രക്രിയ പൂർത്തിയായതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച കാറ്റ് ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ വേഗത പ്രാപിച്ചു.

ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ തീരദേശ ആന്ധ്രാപ്രദേശ്, യാനം, തെക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. ആന്ധ്രയിൽ 2,199 ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിക്കുകയും ചെയ്തു. മുൻകരുതലിന്റെ ഭാഗമായി അരനൂറിലധികം ട്രെയിനുകളും വിജയവാഡ, വിശാഖപട്ടണം വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും റദ്ദാക്കി. ഒഡീഷയിലെ 16 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.