തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ അറസ്റ്റ് വാറന്‍റ്

  1. Home
  2. National

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ അറസ്റ്റ് വാറന്‍റ്

image


തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ കോടതി. സ്ത്രീകളെ അധിക്ഷേപിക്കുകയും വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്‌തെന്ന കേസിലാണ് നടപടി. മുൻകൂറായി സമൻസ് അയച്ചിട്ടും എംപി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

അറസ്റ്റ് വാറന്റ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഓഗസ്റ്റ് 28ന് സമർപ്പിക്കണമെന്ന് കൃഷ്ണനഗർ കോടതി നിർദേശിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആവർത്തിച്ച് കോടതി നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സാഹചര്യത്തിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് കോടതി വ്യക്തമാക്കി