മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാൻ താൽപര്യമില്ലെന്ന് സൂചന നൽകി ഗെലോട്ട്; കേരളത്തിലെത്തി രാഹുലിനെ കാണും

  1. Home
  2. National

മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാൻ താൽപര്യമില്ലെന്ന് സൂചന നൽകി ഗെലോട്ട്; കേരളത്തിലെത്തി രാഹുലിനെ കാണും

RAHUL GLOT


രാജസ്ഥാൻ മുഖ്യമന്ത്രി പദവി രാജിവയ്ക്കാൻ താൽപര്യമില്ലെന്നു സൂചന നൽകി അശോക് ഗെലോട്ട്. ഗെലോട്ട് ഇന്നു പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. അതിനു ശേഷം വൈകിട്ട് കൊച്ചിയിലെത്തി ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയെ കാണും. പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ രാഹുലിനെ നിർബന്ധിക്കുമെന്ന് ഗെലോട്ട് പറഞ്ഞു. സച്ചിൻ പൈലറ്റ് രാഹുലിനൊപ്പം കേരളത്തിലുണ്ട്.

കഴിഞ്ഞ രാത്രി എംഎൽഎമാരുടെ യോഗത്തിൽ 'ഞാൻ നിങ്ങളിൽനിന്ന് ദൂരേ എവിടേയ്ക്കും പോകില്ല. നിങ്ങൾ വിഷമിക്കേണ്ടതില്ല.' എന്ന് ഗെലോട്ട് എംഎൽഎമാരോടു പറഞ്ഞു. ഗെലോട്ട് പാർട്ടി അധ്യക്ഷ സ്ഥാനത്തെത്തിയാൽ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഗെലോട്ടിന്റെ പ്രസ്താവന.

പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാലും കുറച്ചു കാലത്തേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് തന്റെ ആഗ്രഹമെന്ന് ഗെലോട്ട് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അഥവാ പ്രവർത്തനമണ്ഡലം ഡൽഹിയിലേക്കു മാറ്റേണ്ടിവന്നാൽ തന്റെ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഗെലോട്ടിന്റെ ആഗ്രഹം. അല്ലാത്ത പക്ഷം സോണിയാ ഗാന്ധി അധ്യക്ഷയായി തുടരുകയും താൻ വർക്കിങ് പ്രസിഡന്റ്ായി പ്രവർത്തിക്കാമെന്നുമാണ് ഗെലോട്ട് അറിയിച്ചിരിക്കുന്നത്.