അസം പ്രളയം; 10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ

  1. Home
  2. National

അസം പ്രളയം; 10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ

image


കനത്ത മഴ മൂലമുണ്ടായ പ്രളയക്കെടുതിയിൽ വലിയ നാശനഷ്ടങ്ങളുണ്ടായ അസം സംസ്ഥാനത്തിന് ധനസഹായം പ്രഖ‍്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കുക.അസമിലെ സ്ഥിതി ഭയാനകമാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. അസമുമായി തങ്ങൾക്ക് പ്രത‍്യേകം ആത്മീയ ബന്ധമുണ്ടെന്നും സുവേന്ദു പറഞ്ഞു. മണിപ്പൂർ, ഛത്തീസ്ഗഢ് തുടങ്ങി നിരവധി സംസ്ഥാനങ്ങൾ അസമിന് ധനസഹായം പ്രഖ‍്യാപിച്ചിരുന്നു.

അസമിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ശിവസാഗർ, ഗോലഘട്ട്, നാഗോൺ, ജോർഹട്ട് എന്നീ ജില്ലകളിലായി 1.12 ലക്ഷത്തിലധികം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. നിരവധി നദികൾ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്നും ഇത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നുവെന്നും അസം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പറഞ്ഞു.