ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെയുണ്ടായ വധശ്രമം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

  1. Home
  2. National

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെയുണ്ടായ വധശ്രമം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

IMAGE


ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ കേന്ദ്രസർക്കാർ അന്വേഷണ പ്രഖ്യാപിച്ചു. Z+ കാറ്റഗറി സുരക്ഷയുള്ള ഫാറൂഖ് അബ്ദുള്ളയുടെ സുരക്ഷാ നടപടികളിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചതായി ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.

അതെസമയം വധശ്രമത്തിൽ ഭീകരാക്രമണ സാധ്യത പൊലീസ് തള്ളിക്കളഞ്ഞിരുന്നു. പ്രതിയായ കമൽജിത് സിംഗ് ജാംവാളിന് ഫാറൂഖ് അബ്ദുല്ലയോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ ഇരുപത് വർഷമായി ഫാറൂഖ് അബ്ദുല്ലയെ ആക്രമിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.സ്വന്തം ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് പ്രതി വെടിയുതിർത്തെന്നും, ആക്രമണ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ജമ്മുവിലുള്ള പ്രതിയുടെ വീടും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും കേന്ദ്രീകരിച്ച് പൊലീസ് പരിശോധന തുടരുകയാണ്. കമൽജിത് സിംഗ് ജാംവാളിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.