ആം ആദ്മി എംപി സ്വാതി മലിവാളിനെതിരായ അതിക്രമം; മൈക്ക് മാറ്റിവെച്ച്, മൗനം പാലിച്ച് കെജ്‌രിവാള്‍

  1. Home
  2. National

ആം ആദ്മി എംപി സ്വാതി മലിവാളിനെതിരായ അതിക്രമം; മൈക്ക് മാറ്റിവെച്ച്, മൗനം പാലിച്ച് കെജ്‌രിവാള്‍

kejriwal


ആംആദ്മി എംപി സ്വാതി മലിവാളിനെതിരായ അതിക്രമത്തില്‍ പ്രതികരിക്കാതെ അരവിന്ദ് കെജ്‌രിവാള്‍. എംപിക്കുനേരെയുള്ള അതിക്രമത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ മൗനം പാലിച്ച് മൈക്ക് മാറ്റിവെക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. കെജ്‌രിവാള്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ തയ്യാറാകാത്തതോടെ എഎപി നേതാവ് സഞ്ജയ് സിങ് സംഭവത്തോട് പ്രതികരിക്കുകയായിരുന്നു. വിഷയത്തില്‍ രാഷ്ട്രീയക്കളി നടത്തരുതെന്നായിരുന്നു സഞ്ജയ് സിങിൻ്റെ പ്രതികരണം.

അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വച്ച് മുഖ്യമന്ത്രിയുടെ പിഎ ബിഭവ് കുമാര്‍ തന്നെ മര്‍ദ്ദിച്ചെന്നാണ് സ്വാതി ആരോപിക്കുന്നത്. സഹായം തേടി സ്വാതി ദില്ലി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്തതായി സ്ഥിരീകരികരണം വന്നിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് ഇതുസംബന്ധിച്ച ചോദ്യം അരവിന്ദ് കെജ്രിവാളിനോട് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. 'ഇന്‍ഡ്യ' മുന്നണിയുടെ സഖ്യകക്ഷിയായ സമാജ്‌വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പമുള്ള വാത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം പ്രതികരിക്കാതിരുന്നത്.