കുക്കി ഗ്രാമത്തിന് നേരെ ആക്രമണം; ദമ്പതികൾ അടക്കം 3 പേർ കൊല്ലപ്പെട്ടു

  1. Home
  2. National

കുക്കി ഗ്രാമത്തിന് നേരെ ആക്രമണം; ദമ്പതികൾ അടക്കം 3 പേർ കൊല്ലപ്പെട്ടു

image


മണിപ്പൂരിൽ വീണ്ടും സംഘർഷം. കാംഗ്പോക്പി ജില്ലയിലെ കുക്കി-സോ ഗ്രാമത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.ലോയ്‌ബോൾ ഖുള്ളൻ ഗ്രാമത്തിലാണ് സായുധ സംഘം ആക്രമണം നടത്തിയത് എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഗ്രാമത്തിലെ ഏഴ് വീടുകൾക്ക് അക്രമികൾ തീയിട്ടു . സംഭവസ്ഥലത്തുനിന്നും മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ലെത്ഖോംഗം ഹാ ഒകിപ് (34), ഭാര്യ തിൻമേരി ഹാ ഒകിപ് (30), ജാങ്മിൻലാൻ ഹാ ഒകിപ് (34) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ആക്രമണകാരികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.അതേസമയം, ആക്രമണത്തിന് പിന്നിൽ നാഗ സായുധ ഗ്രൂപ്പുകളാണെന്ന് കുക്കി സംഘടനകൾ ആരോപിക്കുന്നു. എന്നാൽ പൊലീസ് ഇതുവരെ ഇതു സ്ഥിരീകരിച്ചിട്ടില്ല.